22 October Tuesday

പരിസ്ഥിതിക്കായി ലോകമെങ്ങും പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

കാൻബറ >  ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനം അടുത്തയാഴ്‌ച ആരംഭിക്കാനിരിക്കെ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുയർത്തി ലോകത്തിന്റെ പലഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, സ്വീഡൻ, ജർമനി, ചെക്ക്‌ റിപ്പബ്ലിക്‌, സ്ലോവാക്യ, തായ്‌ലൻഡ്‌, ഹോങ്കോങ്‌, അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പീൻസ്‌, പോളണ്ട്‌, സൗത്ത്‌ ആഫ്രിക്ക, കെനിയ തുടങ്ങി ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും മറ്റും വിവിധ രാജ്യങ്ങളിൽ വലിയ പ്രകടനങ്ങൾ നടന്നു.

 ഭരണാധികാരികളും മന്ത്രിമാരുമടക്കം രാഷ്‌ട്രീയ നേതാക്കളും പലയിടത്തും പ്രകടനങ്ങളെ അഭിവാദ്യം ചെയ്‌തു.ഡൽഹിയിൽ ഭവന–-നഗരവികസന മന്ത്രാലയത്തിന്‌ പുറത്തു നടന്ന പ്രകടനത്തിൽ വിദ്യാർഥികളും പരിസ്ഥിതിപ്രവർത്തകരുമടക്കം ആയിരങ്ങൾ പങ്കെടുത്തു. ‘ഞങ്ങൾക്ക്‌ ശ്വസിക്കാൻ ശുദ്ധവായു, പരിസ്ഥിതിവിഷയത്തിൽ പദ്ധതി രൂപീകരിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളായിട്ടായിരുന്നു പ്രകടനം.


പ്രധാന വാർത്തകൾ
 Top