03 March Wednesday

കോവിഡ്‌: ഡബ്ല്യുഎച്ച്‌ഒ സംഘം ചൈനയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


ബീജിങ്‌
കോവിഡ്‌–-19ന്റെ ഉറവിടം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം ചൈനയിൽ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 അംഗ സംഘത്തിലെ 13 ശാസ്‌ത്രജ്ഞരാണ്‌ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ വുഹാനിൽ എത്തിയത്‌. സംഘത്തിലെ രണ്ടുപേർ സിംഗപ്പുരിൽനിന്ന്‌ പുറപ്പെടുംമുമ്പ്‌ കോവിഡ്‌ പോസിറ്റീവ്‌ ആയതിനാൽ വിമാനം കയറിയില്ല.  അമേരിക്ക, ഓസ്‌ട്രേലിയ, ജർമനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്‌സ്‌, ഖത്തർ, വിയത്‌നാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്‌ സംഘത്തിലുള്ളത്‌.

മാനദണ്ഡം അനുസരിച്ച്‌ രണ്ടാഴ്‌ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കി സംഘം പഠനം തുടങ്ങുമെന്ന്‌ ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. മഹാമാരിയുടെ ഉറവിടം സംബന്ധിച്ച്‌ ദീർഘകാല പഠനമാണ്‌ ഡബ്ല്യുഎച്ച്‌ഒ നടത്തുന്നത്‌. ഭാവിയിൽ മഹാമാരികൾ ഉണ്ടാകുന്നത്‌ തടയാൻ, വർഷങ്ങൾ വേണ്ടിവന്നേക്കാവുന്ന ഇത്തരം പഠനം സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. രോഗം ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ, ആശുപത്രികൾ, സമുദ്രഭക്ഷ്യ വിപണി എന്നിവിടങ്ങളിൽനിന്ന്‌ സംഘം വിവരം ശേഖരിക്കും. 

കോവിഡ്‌ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രോഗം പടർന്നതിന്‌ ചൈനയെ കുറ്റപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top