20 July Saturday

ഈജിപ‌്തിൽ ജനഹിത പരിശോധന ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

കെയ‌്റോ
ഈജിപ്റ്റില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജനഹിതപരിശോധന ശനിയാഴ്ച ആരംഭിച്ചു.  നിലവിലെ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയെ 2030 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാസാധ്യതയെ മുന്‍നിര്‍ത്തിയാണ് ജനഹിത പരിശോധന സംബന്ധിച്ച്‌ വോട്ടെടുപ്പ് നടത്തുക. എന്നാൽ, -സിസിയെ 2030 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ ജനഹിതപരിശോധനയില്‍ തള്ളണമെന്ന് വോട്ടര്‍മാരോട് ഇടതുപാർടികൾ ഉൾപ്പെടുന്ന പ്രതിപക്ഷകക്ഷികളുടെ സഖ്യം ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ ഇല്ലാതാക്കാൻവേണ്ടി സിസി അധികാരവും പണവും ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷസഖ്യം പറഞ്ഞു. മുഹമ്മദ‌് മുർസിയെ പ്രസിഡന്റ‌് സ്ഥാനത്തുനിന്ന‌് താഴെയിറക്കിയാണ‌് 2014ൽ സിസി അധികാരത്തിലെത്തിയത‌്. തുടർന്ന‌് 2018ൽ 97 ശതമാനം വോട്ട‌് നേടി സിസി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top