കീവ്
കടന്നുപോയ ഒരുവർഷം ഉക്രയ്‌ന് ഒരേസമയം വേദനയുടേതും ഐക്യത്തിന്റേതുമായിരുന്നെന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം ഒരുവർഷം പൂർത്തിയാക്കിയ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി യുദ്ധത്തെ അതിജീവിച്ച ഉക്രയ്‌ൻ ജനതയെ സെലൻസ്കി അനുമോദിച്ചു. ഉക്രയ്‌ന്റെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു.
അനുസ്മരണങ്ങളും കൂട്ടായ്മകളും പ്രാർഥനാ യോഗങ്ങളും സംഘടിപ്പിച്ചാണ് ഉക്രയ്‌ൻകാർ കടന്നുപോയ യുദ്ധവർഷത്തെ രേഖപ്പെടുത്തിയത്. യുദ്ധത്തിന്റെ ഒരു വർഷം അടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പും സർക്കാർ പുറത്തിറക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..