18 May Wednesday

വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി പുടിനും ഷിയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021


ബീജിങ്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം നേരിടുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.

റഷ്യ–--ചൈന ഉഭയകക്ഷി ബന്ധം ഈ നൂറ്റാണ്ടിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് പുടിൻ പറഞ്ഞു.   ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് പിന്തുണച്ചതായും ഇരു രാജ്യത്തിനുമിടയിലുള്ള ബന്ധത്തില്‍ വിള്ളൽ വീഴ്ത്താനുള്ള നീക്കങ്ങളെ ശക്തമായി എതിർത്തതായി ഷി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top