17 June Monday

ഇന്ത്യക്ക‌് കൈമാറരുതെന്ന‌് ആവ‌ശ്യപ്പെട്ട‌് മല്യ യുകെ ഹൈക്കോടതിയെ സമീപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

ലണ്ടൻ> ഇന്ത്യക്ക‌് തന്നെ കൈമാറരുതെന്ന‌് ആവ‌ശ്യപ്പെട്ട‌് വിജയ‌് മല്യ യുകെ ഹൈക്കോടതിയെ സമീപിച്ചു. ബ്രിട്ടീഷ‌് ആഭ്യന്തര മന്ത്രി ഒപ്പിട്ട കൈമാറൽ ഉത്തരവിനെതിരെയാണ‌് മല്യ കോടതിയെ സമീപിച്ചത‌്. കൈമാറൽ വാറണ്ടിൽ യുകെയിൽ ജാമ്യത്തിൽ കഴിയുകയാണ‌് മല്യ.

അപേക്ഷ തള്ളിയാൽ പുതുക്കിനൽകുകയെന്ന വഴി മാത്രമാണ‌് വിജയ‌് മല്യയുടെ മുന്നിലുള്ളത‌്. ലണ്ടൻ റോയൽ കോർട്ട‌് ഓഫ‌് ജസ‌്റ്റിസിലാണ‌് ഹിയറിങ‌് നടക്കുക. അപ്പീലുമായി മുന്നോട്ടുപോകുമെന്ന‌് മല്യ ട്വറ്ററിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top