13 November Wednesday

അമേരിക്കൻ നീക്കങ്ങളെ അതിജീവിച്ചു; ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗൺസിലിലേക്ക്‌ വെനസ്വേലയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ന്യുയോർക്ക്‌ > അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പരസ്യ എതിർപ്പുകൾ അതിജീവിച്ച്‌ വെനസ്വേലയ്‌ക്ക്‌ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അംഗത്വം. അമ്പതിലധികം സംഘടനകളുടെയും വിവിധ രാജ്യങ്ങളുടെയും എതിർപ്പുകൾ മറികടന്നാണ്‌ വെനസ്വേല കൗൺസിലിൽ എത്തുന്നത്‌.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായുള്ള വോട്ടെടുപ്പിൽ ബ്രസീൽ 153 വോട്ടും വെനസ്വേലയ്‌ക്ക്‌ 105 വോട്ടും കോസ്‌റ്ററിക്കയ്‌ക്ക്‌ 96 വോട്ടുമാണ്‌ ലഭിച്ചത്‌. അമേരിക്കയുടെയും ശിങ്കിടികളായ രാജ്യങ്ങളുടെയും കിരാത നീക്കങ്ങൾക്കേറ്റ തിരിച്ചടിയാണ്‌ വെനസ്വേലയുടെ കൗൺസിൽ പ്രവേശനമെന്ന്‌ വിദേശകാര്യമന്ത്രി ജോർജ്‌ അറേസ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top