18 August Sunday

കൊളംബിയൻ അതിർത്തി തുറന്ന‌് വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

കരാക്കസ‌് > ഫെബ്രുവരിയിൽ അടച്ച കൊളംബിയൻ അതിർത്തി വെനസ്വേല ഭാഗികമായി തുറന്ന‌ു. അമേരിക്കയുടെ പിന്തുണയോടെ ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ കൊളംബിയൻ അതിർത്തിവഴി പ്രതിപക്ഷ നേതാവ‌് ജൂവാൻ ഗൂഅയ‌്ഡോ ശക്തമാക്കിയതോടെയാണ‌് ഫെബ്രുവരിയിൽ അതിർത്തി പൂർണമായും അടച്ചത‌്. കഴിഞ്ഞ മാസം ബ്രസീലിലെയും ഡച്ച‌് ആന്റിലിസിലെയും ദ്വീപിലേക്കുള്ള അതിർത്തിയും വെനസ്വേല തുറന്നിരുന്നു. കൊളംബിയൻ അതിർത്തി തുറന്നതായും സമാധാനവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ജനതയാണ‌് വെനസ്വേലയെന്നും പ്രസിഡന്റ‌് നിക്കോളാസ‌് മഡൂറോ ട്വീറ്റ‌് ചെയ‌്തു.


പ്രധാന വാർത്തകൾ
 Top