22 October Thursday

ചൈനയുടെ പേരിൽ രാഷ്‌ട്രീയം കളിക്കരുത്‌ ; യുഎസിന്‌ വത്തിക്കാന്റെ മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

കർദിനാൾ പിയട്രോ പരോളിൻ


വത്തിക്കാൻ സിറ്റി
അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി വത്തിക്കാൻ‌.   വത്തിക്കാന്‌ ചൈനയുമായുള്ള ബന്ധത്തെ യുഎസ്‌ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുനൽകി. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയ്‌ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചു. ചൈനയിൽ ബിഷപ്പുമാരെ വത്തിക്കാൻ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ പേരിൽ വത്തിക്കാനെ വിമർശിച്ച്‌ പോംപിയോ രംഗത്ത്‌ വന്നതിനു പിന്നാലെയാണ്‌  അസാധാരണ പരാമർശം.

പോപ്പുമായി കൂടികാഴ്‌ചയ്‌ക്ക്‌ പോംപിയോ സമയം ചോദിച്ചിരുന്നുവെന്നും എന്നാൽ അനുമതി നിഷേധിച്ചുവെന്നും‌ വത്തിക്കാൻ സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.  പോംപിയോയുടെ വിമർശങ്ങൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടത്തിനായാണെന്നാണ്‌ അനുമാനിക്കുന്നത്‌. വത്തിക്കാൻ–- ചൈന കരാറിൽ അമേരിക്ക ഇടപെടേണ്ട ‌ കാര്യവുമില്ല. അതിനെ ഇങ്ങനെ ഉപയോഗിക്കരുത്‌.

വത്തിക്കാനുമായി ഒരു തർക്കത്തിന് തുടക്കിമിടുകയാണോയെന്ന ചോദ്യത്തിന്‌ ഇതൊക്കെ തമാശയല്ലേ എന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ‌ യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ഒഴിക്കെയുള്ള സർക്കാരിന്റെ ഭാഗമായവർ രാഷ്ട്രീയം പറയാറില്ലെന്നതാണ്‌ കീഴ്‌വഴക്കം. എന്നാൽ, അതെല്ലാം ലംഘിച്ച്‌ നിരന്തരമായി മറ്റു രാജ്യങ്ങളിലടക്കം പോയി പോംപിയോ രാഷ്ട്രീയം പറയുകയാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ നിരന്തരമായി ചൈനവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ട്രംപിന്റെ നീക്കത്തിന്‌ പിന്തുണ തേടിയാണ്‌ പോംപിയോ വത്തിക്കാൻ സന്ദർശനം നടത്തിയത്‌. എന്നാൽ, ഇതാണ്‌ സഭ പൊളിച്ചത്‌. ചൈനയിൽ മതസ്വാതന്ത്ര്യമില്ലെന്ന വിമർശം നിരന്തമായി ട്രംപ്‌ ഉന്നയിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ വത്തിക്കാന്റെ നിലപാട്‌ ട്രംപിന്‌ വലിയ തിരിച്ചടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top