18 July Thursday

യുഎസ‌് വിസയ്‌ക്ക് നവമാധ്യമ വിവരങ്ങളും നല്‍കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


വാഷിങ‌്ടൺ
എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം  മേൽ‌വിലാസവും മുന്‍  ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങള്‍കൂടി ശേഖരിക്കുന്നതെന്നാണ‌് വിശദീകരണം. പ്രതിവർഷം വിവിധ രാജ്യങ്ങളിൽനിന്ന‌്  അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്ന ഒന്നരകോടിയോളം ആളുകളെ ഈ തീരുമാനം നേരിട്ടുബാധിക്കും.

ഭീകരസംഘടനകള്‍ നിയന്ത്രിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചിട്ടുള്ളവരില്‍ നിന്നാണ് മുമ്പ് ഇത്തരം വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ കുടിയേറ്റവിസക്കും കുടിയേറ്റ ഇതര വിസക്കും സാമൂഹ്യമാധ്യമ വ്യക്തിത്വവിവരശേഖരണം നിര്‍ബന്ധമാക്കും.  വിസ അപേക്ഷകരുടെ പരിശോധനാ നടപടികൾ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന‌ും വകുപ്പ‌് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top