04 October Tuesday

ഇന്ത്യൻ വംശജ യുഎസ് ഉന്നത കോടതി ജഡ്‌ജി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

വാഷിങ്ടൺ> ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. സാൻഫ്രാൻസിസ്കോയിലെ അപ്പീൽസ് ഫോർ ദ നയൻന്ത് സർക്യൂട്ട് കോടതിയിലാണ് നിയമനം.

രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽനിന്ന് 2000ൽ ബിരുദവും അരിസോന സർവകലാശാലയിൽനിന്ന് 2005ൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top