20 October Tuesday

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ബൈഡനെ പിന്തുണച്ച്‌ കൂടുതൽ റിപ്പബ്ലിക്കന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി ജോ ബൈഡനെ പിന്തുണച്ച്‌ കൂടുതൽ റിപബ്ലിക്കൻ നേതാക്കൾ. ജോർജ്‌ ബുഷ്‌ ജൂനിയർ പ്രസിഡന്റായിരിക്കെ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായിരുന്ന കോളിൻ പവലാണ്‌ അവരിൽ പ്രമുഖൻ.

ചൊവ്വാഴ്‌ച രാത്രി ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനെ അഭിസംബോധന ചെയ്‌ത പവൽ, എല്ലാ അമേരിക്കക്കാർക്കും സല്യൂട്ട്‌ ചെയ്യാവുന്ന പ്രസിഡന്റായിരിക്കും ബൈഡൻ എന്ന്‌ പ്രസ്‌താവിച്ചു.വെർച്വൽ കൺവൻഷന്റെ രണ്ടാംദിനം ബൈഡനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബൈഡൻ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിർദേശിച്ച ഇന്ത്യൻ വംശജ കമല ഹാരിസ്‌ കൺവൻഷന്റെ മൂന്നാം രാവിൽ (ഇന്ത്യൻ സമയം വ്യാഴാഴ്‌ച പുലർച്ചെ) തന്റെ നിയോഗം സ്വീകരിക്കും. മുൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, മുൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റൻ തുടങ്ങിയവരും ചൊവ്വാഴ്‌ച കൺവൻഷനിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top