16 October Saturday

അമേരിക്കയിൽ കടുത്ത മൽസരം; ജോ ബൈഡന്‌ ട്രംപിനേക്കാൾ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020


വാഷിങ്‌ടൺ> അമേരിക്കൻ തിരഞ്ഞെടുപ്പിലെ  ആവേശ പോരാട്ടത്തിൽ ലീഡുകൾ മാറിമറിഞ്ഞ്‌ ഡൊനാൾഡ്‌ ട്രാപും ജോ ബൈഡനും മുന്നേറുമ്പോൾ നേരിയ ലീഡ്‌ ഡെമോക്രാറ്റിക്‌ സ്‌ഥാനാർത്ഥി ജോ ബൈഡന്‌. തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ആദ്യസൂചനകളിൽ  പുറത്തുവന്നപ്പോള്‍ റിപബ്ലിക്കൻ സ്‌ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ട്രംപിനുള്ള മുന്‍തൂക്കം നഷ്ടപ്പെട്ടിരുന്നു. 122 ഇലക്ടറല്‍ വോട്ടുകളിൽ  നിലവില്‍ ബൈഡന്‍ ലീഡ് ചെയ്യുമ്പോള്‍ 92ഇടങ്ങളിലാണ് ട്രംപ് ലീഡ് ചെയ്യുന്നത്.വലിയ സംസ്‌ഥാനങ്ങളിലെ വോട്ടെണ്ണൽ തുടരുന്നതിനാൽ ഫലം മാറിമറിയാം.

കണക്ടികട്ട് ,ന്യൂ ജേഴ്സി,  മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ ബൈഡന്‍ വിജയിച്ചു. വെസ്‌റ്റ്‌ വിർജിനിയ. ടെന്നീസി, ഒക്ലഹോമ എന്നിവിടങ്ങളിൽ ട്രംപിനാണ്‌ വിജയം.

ഫ്ലോറിഡയിലും നിലവില്‍ ലീഡ് ചെയ്യുന്നത് ജോ ബൈഡനാണ് വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. 29 ഇലക്ട്രൽ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ വിജയം നിർണായകമാണ്‌. ജോർജിയയിലും ബൈഡൻ ലീഡ്‌ ചെയ്യുന്നു.

ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിനാണ്‌ വിജയം. റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് . 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ.

ചൊവ്വാഴ്‌ച പുലർച്ചെ അഞ്ച്‌ മുതൽ പല സമയത്താണ്‌ വിവിധ സംസ്ഥാനങ്ങളിൽ പോളിങ്‌ ആരംഭിച്ചത്‌. രാത്രി പതിനൊന്നോടെ (ഇന്ത്യൻ സമയം ബുധനാഴ്‌ച രാവിലെ ഒമ്പതര) തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ വൈകാതെ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരേണ്ടതാണ്‌. എന്നാൽ ഇത്തവണ പോളിങ് ദിനത്തിന്‌ മുമ്പ്‌ തന്നെ 10 കോടിയോളം പേർ വോട്ട്‌ ചെയ്‌തുകഴിഞ്ഞതിനാൽ  ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ട്‌.

നാല്‌ വർഷം മുമ്പ്‌ ട്രംപ്‌ ആദ്യമായി വിജയിച്ച തെരഞ്ഞെടുപ്പിൽ ആകെ  13.9 കോടിയാളുകളാണ്‌ വോട്ട്‌ ചെയ്‌തത്‌. അതിന്റെ 71 ശതമാനമാളുകൾ ഇത്തവണ പോളിങ് ദിനത്തിന്‌ മുമ്പ്‌ വോട്ട്‌ ചെയ്‌തു. മുൻകൂർ ചെയ്‌ത വോട്ടിൽ ആറര കോടിയിലധികം തപാൽ വോട്ടുകളാണ്‌. അവ ക്രമീകരിച്ച്‌ എണ്ണിത്തീർക്കാൻ ദിവസങ്ങളോ ആഴ്‌ചകൾ തന്നെയോ വേണ്ടിവരും എന്നതും ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കാം.

10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിര‍ഞ്ഞെടുപ്പ് നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top