17 January Sunday

യുഎസ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുഗമമായി തീരുമെന്ന പ്രത്യാശയിൽ ചൈന

വെബ് ഡെസ്‌ക്‌Updated: Friday Nov 6, 2020


ബീജിങ്‌
അമേരിക്കൻ തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുഗമമായും വിജയകരമായും പൂർത്തിയാകുമെന്ന്‌ പ്രത്യാശിക്കുന്നതായി ചൈന. ഇരുരാജ്യവും തമ്മിൽ ഭിന്നതകൾ ഉണ്ടെങ്കിലും സഹകരണത്തിനും ഇടമുണ്ടെന്ന്‌ ചൈനയുടെ ഉപ വിദേശമന്ത്രി ലേ യൂചെങ്‌ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അമേരിക്കൻ തെരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെക്കുറിച്ച്‌ തങ്ങൾക്ക്‌ മുൻ അടിമ ഉടമകളിൽനിന്ന്‌ ഒന്നും പഠിക്കാനില്ലെന്ന്‌ സിംബാബ്‌വെ ഭരണകക്ഷിയായ സാനു–-പിഎഫിന്റെ വക്താവ്‌ പാട്രിക്‌ ചിനാമാസ പറഞ്ഞു.

അമേരിക്കൻ ജനത ട്രംപിനെ തെരഞ്ഞെടുത്തെന്ന്‌ വ്യക്തമാണെന്ന്‌ ട്രംപിന്റെ ഭാര്യ മെലാനിയയുടെ ജന്മനാടായ സ്ലോവേനിയയിലെ വലതുപക്ഷ പ്രധാനമന്ത്രി ജാനെസ്‌ ജൻസ പറഞ്ഞു. ഈ ഘട്ടത്തിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പ്രതികരിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്‌ സ്‌റ്റെഫാൻ ദുജാറിക്‌ വിസമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top