16 September Monday

ഇറാനെതിരെ യുഎസ‌് സൈബർ ആക്രമണം; മിസൈല്‍ വിക്ഷേപണസംവിധാനം നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾ പ്രവര്‍ത്തനരഹിതമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


വാഷിങ‌്ടൺ
ഇറാന്റെ ആയുധ–-പ്രതിരോധസംവിധാനങ്ങളിൽ സൈബറാക്രമണം നടത്തി അമേരിക്ക. സൈബറാക്രമണത്തിലൂടെ ഇറാന്റെ റോക്കറ്റ്‌, മിസൈല്‍ വിക്ഷേപണസംവിധാനം എന്നിവ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾ പ്രവര്‍ത്തനരഹിതമാക്കി. അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ സമ്മതത്തോടെയാണ‌് സൈബറാക്രമണമെന്ന‌് വാഷിങ‌്ടൺ പോസ‌്റ്റ‌് പറഞ്ഞു.

അമേരിക്കൻ ചാരവിമാനം ഇറാൻ  സൈന്യം വെടിവച്ചിട്ടതിന്റെ പ്രതികാരമാണ‌് അമേരിക്കൻ നടപടി. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട‌് പ്രതികരിക്കാൻ ഇറാൻ തയ്യാറായില്ല.

ഇറാന്റെ ഇസ‌്ലാമിക‌് റവല്യൂഷണറി ഗാർഡിന്റെ കംപ്യൂട്ടർ ശൃംഖല ലക്ഷ്യമിട്ടാണ‌് ആക്രമണം നടത്തിയതെന്ന‌് അമേരിക്കൻ വക്താക്കളിലൊരാൾ പറഞ്ഞു.  ട്രംപ‌് ഭരണത്തിൽ അമേരിക്കൻ സൈബർ ആക്രമണശേഷിയിലും യുദ്ധതന്ത്രത്തിലുമുണ്ടായ വളർച്ചയുടെ  പരസ്യപ്പെടുത്തൽ കൂടിയാണ‌്  ആക്രമണം. യുഎസ‌് അവകാശവാദത്തെപ്പറ്റി മൗനം പാലിച്ച ഇറാൻ ഇന്റർനെറ്റ‌് അടിസ്ഥാനപ്പെടുത്തിയുള്ള സൈനിക പശ‌്ചാത്തല സൗകര്യങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top