23 September Wednesday
ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ ചൈനയെ വിമർശിക്കുന്നത്‌

ഏറ്റുമുട്ടാനല്ല ശ്രമം; അമേരിക്കൻ ആക്രമണം നേരിടും: ചൈന

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

ബീജിങ്‌ > അമേരിക്കയുമായി ഏറ്റുമുട്ടാനോ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ ശക്തിയെന്ന സ്ഥാനത്തുനിന്ന്‌ അവരെ മാറ്റാനോ അല്ല ശ്രമിക്കുന്നതെന്ന്‌ ചൈന. എന്നാൽ, ചൈനയ്‌ക്കെതിരായ അമേരിക്കൻ ആക്രമണത്തെയും ദോഷകരമായ പ്രചാരണത്തെയും നേരിടുമെന്നും വിദേശ മന്ത്രാലയവ വക്താവ്‌ ഹുവാ ചുൻയിങ്‌ വ്യക്തമാക്കി.

എതിരാളികൾ എന്തുപറഞ്ഞാലും ചൈനയുടെ പ്രധാന താൽപ്പര്യം സ്വന്തം പൗരരുടെ ജീവിതമാർഗങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള സമാധാനവും സ്ഥിരതയും സംരക്ഷിക്കുകയുമാണ്‌. ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രമെന്ന നിലയിൽ വിരട്ടലുകളെയും അനീതിയെയും ചെറുക്കാൻ ചൈനയ്‌ക്ക്‌ അവകാശമുണ്ട്‌.

ട്രംപ്‌ സർക്കാരിലെ ഉന്നതർ നിരന്തരം ചൈനയ്‌ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. ചില അമേരിക്കൻ നേതാക്കൾക്ക്‌ മനോനില തെറ്റിയിരിക്കുകയാണ്‌. അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ അവർ ചൈനയെ വിമർശിക്കുന്നത്‌. സ്വാർഥ താൽപ്പര്യങ്ങൾക്കായി അമേരിക്കൻ പൊതുജനാഭിപ്രായത്തെ റാഞ്ചാനും അവർ മടിക്കില്ല.കോവിഡ്‌ വാക്‌സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കൻ ആരോപണവും ചൈന തള്ളി. വാക്‌സിൻ ഗവേഷണത്തിലും വികസിപ്പിക്കുന്നതിലും ചൈന മുൻനിരയിലാണെന്ന്‌ എല്ലാവർക്കുമറിയാം. ചൈനയ്‌ക്ക്‌ ഒന്നാന്തരം ഗവേഷകരുണ്ട്‌. മോഷണത്തിലൂടെ ഒന്നാമതാകേണ്ട കാര്യമില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top