02 October Monday

തയ്‌വാന്‌ നേരിട്ട്‌ സൈനിക സഹായമെത്തിക്കാൻ അമേരിക്ക ; ഗുരുതര പ്രത്യാഘാതമെന്ന്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


ബീജിങ്‌
തയ്‌വാന്‌ നേരിട്ട്‌ സൈനിക സഹായമെത്തിക്കാനുള്ള ബില്ലുമായി അമേരിക്ക. മുന്നോട്ടുപോയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന്‌ ചൈന. തയ്‌വാൻ ഉൾക്കടൽ മേഖലയുടെ സ്ഥിരതയും സമാധാനവും തകിടംമറിക്കുന്ന നടപടിയാണ്‌ അമേരിക്കയുടേതെന്നും ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ മാവോ നിങ്‌ പറഞ്ഞു.
തയ്‌വാന്‌ നാലു വർഷത്തിനുള്ളിൽ 450 കോടി ഡോളർ മതിക്കുന്ന സൈനിക സഹായം എത്തിക്കാൻ ഉദ്ദേശിച്ചുള്ള ബിൽ ബുധനാഴ്ചയാണ്‌ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചത്‌. പതിറ്റാണ്ടുകളായി തയ്‌വാനിലേക്ക്‌ അമേരിക്ക ആയുധക്കച്ചവടം നടത്തുന്നുണ്ട്‌.

ചൈനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്‌ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചത്‌ മേഖലയെ സംഘർഷഭരിതമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top