27 September Monday

അഫ്​ഗാനില്‍ വ്യോമാക്രമണം സ്ഥിരീകരിച്ച്‌ യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


കാബൂള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫ്​ഗാനിസ്ഥാനില്‍ അമേരിക്ക വ്യോമാക്രമണം നടത്തിവരുന്നതായ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പെന്റ​ഗണ്‍. അഫ്​ഗാനില്‍നിന്ന് യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റം ആരംഭിച്ചശേഷം രാജ്യത്തെ നാനൂറ് ജില്ലാകേന്ദ്രത്തില്‍ പകുതിയോളവും താലിബാന്‍ പിടിച്ചെടുത്തെന്ന് മുതിര്‍ന്ന യുഎസ് സൈനിക ജനറല്‍ മാര്‍ക്ക് മില്ലി  വെളിപ്പെടുത്തിയരുന്നു.

താലിബാനെതിരെ അഫ്ഗാന്‍സേനയെ സഹായിക്കാനാണ്  ആക്രമണങ്ങള്‍ നടത്തിയതെന്ന്‌ പെന്റ​ഗണ്‍ പ്രസ്‌ സെക്രട്ടറി ജോൺ കെർബി പറഞ്ഞു. അഞ്ച് താലിബാന്‍കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ അമേരിക്ക അഫ്​ഗാനിസ്ഥാനില്‍ ഏഴോളം വ്യോമാക്രമണം നടത്തിയെന്നും  മിക്കതും ഡ്രോണ്‍ ഉപയോ​ഗിച്ചായിരുന്നു എന്നും സിഎന്‍എന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം അഫ്​ഗാനിസ്ഥാനില്‍ ഏകാധിപത്യഭരണം കൊണ്ടുവരാന്‍ താല്‍പ്പര്യമില്ലെന്നും  പ്രസിഡന്റ് അഷറഫ് ​ഗനിയുടെ സര്‍ക്കാര്‍ രാജിവച്ചൊഴിയുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നും  താലിബാന്‍ വക്താവ് സുഹാല്‍ ഷഹിന്‍ വ്യക്തമാക്കി. കാണ്ഡഹാർ പ്രവിശ്യയിലെ സ്​പിൻ ബോൾഡാക്​ ജില്ലയില്‍​ സായുധസംഘം നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. താലിബാനാണ്​ ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. 

അതിനിടെ ഇന്ത്യയിൽ സ്വകാര്യ സന്ദർശനം നടത്തുന്ന അഫ്​ഗാൻ ദേശീയ ഐക്യ ഉന്നതസമിതി അധ്യക്ഷൻ അബ്ദുല്ല അബ്ദുല്ല  വിദേശമന്ത്രി എസ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top