23 May Thursday

അമേരിക്ക ഇന്ത്യക്ക‌് 2.60 ലക്ഷം കോടിയുടെ 24 എംഎച്ച‌് 60 ആർ ഹെലികോപ‌്റ്ററുകൾ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019

വാഷിങ‌്ടൺ> അമേരിക്കയുടെ വിദേശ സൈനിക വിപണന പരിപാടിയുമായി (എഫ‌്എംഎസ‌്) ബന്ധപ്പെട്ട‌് ഇന്ത്യക്ക‌് 24 എംഎച്ച‌് 60 ആർ ഹെലികോപ‌്റ്ററുകൾ നൽകും. 2.60 ലക്ഷം കോടിയാണിതിന്റെ വില. എഫ‌്എംഎസ‌ിന്റെ ഭരണച്ചുമതല വഹിക്കുന്ന  പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ‌്സിഎ) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ‌് അറിയിപ്പ‌്. ഇതു സംബന്ധിച്ച‌ുള്ള വിവരം പ്രതിരോധവകുപ്പ‌് കോൺഗ്രസിനെ അറിയിച്ചു. തീരുമാനമെടുക്കാൻ 30 ദിവസത്തെ സമയപരിധിയാണ‌് നിശ്ചയിച്ചിരിക്കുന്നത‌്. എന്നാൽ, കോൺഗ്രസിന്റെ അംഗീകാരമില്ലാതെയും വിൽപ്പന നടക്കും.

നാറ്റോ രാജ്യങ്ങളിലല്ലാതെ മറ്റ‌് ഏതെങ്കെിലും രാജ്യത്ത‌ിന‌് 1.40 കോടിയിലധികം ആയുധങ്ങൾ അമേരിക്ക കൈമാറുകയാണെങ്കിൽ യുഎസ‌്കോൺഗ്രസിനെ അറിയിക്കണമെന്നാണ‌് ചട്ടം. അമേരിക്കയിൽനിന്ന‌് എംഎച്ച‌് 60 ആർ ഹെലികോപ‌്റ്ററുകൾ ലഭിക്കുന്നതോടുകൂടി ഇന്ത്യ അന്തരീക്ഷവേധ–- സമുദ്രാന്തർവാഹിനിവേധ ശക്തിയായി മാറും. ഇത‌് ഇന്ത്യയെ പ്രാദേശിക ശക്തിയായി മാറ്റുന്നതിനും രാജ്യസുരക്ഷ വർധിപ്പിക്കാനും ഉപകരിക്കുമെന്ന‌് ഡിഎസ‌്സിഎ പറഞ്ഞു. വിവരം ഇന്ത്യയെ ലെറ്റർ ഓഫ‌് ഓഫർ ആൻഡ‌് അക‌്സപ‌്റ്റൻസ‌് (എൽഒഎ) വഴി ഔദ്യോഗികമായി അറിയിക്കും. 60 ദിവസത്തിനകം ഇന്ത്യ മറുപടി നൽകണം. ഇതിനുള്ളിൽ കരാറിൽനിന്ന‌് പിന്മാറാതിരിക്കാനായി ഇന്ത്യ പ്രാരംഭ നിക്ഷേപം നടത്തുകയും വേണം. അതല്ലെങ്കിൽ കരാർ റദ്ദാകും.

ആയുധങ്ങൾ വേണമെന്ന ആവശ്യത്തിനു പുറമെ സൈനികർക്ക‌് പരിശീലനവും ട്രെയ‌്നിങ് സാമഗ്രികളും ലഭ്യമാക്കണമെന്ന‌് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട‌്. 2016ലാണ‌് ഇന്ത്യ അമേരിക്കയുടെ മുഖ്യ ആയുധ പങ്കാളിയായത‌്.  ഇന്ത്യയും അമേരിക്കയും തമ്മിൽ സൈനിക –- വാർത്താവിനിമയ സഹകരണത്തിനായി നേരത്തെ കോംകാസ കരാറിൽ ഒപ്പുവച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top