30 November Monday

അവളെക്കുറിച്ച്‌ ചിന്തിക്കാം

സ്വന്തം ലേഖികUpdated: Saturday Mar 7, 2020

ഐക്യരാഷ്ട്ര സംഘടന 2020 ലിംഗസമത്വവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. സ്ത്രീശാക്തീകരണത്തിനായി യുഎൻ ജന്മം നൽകിയ ‘ബീജിങ്‌ ഡിക്ലറേഷൻ ആൻഡ്‌ പ്ലാറ്റ്‌ഫോം ഫോർ ആക്‌ഷൻ’ എന്ന പദ്ധതിയുടെ 25–-ാം വാർഷികം കൂടിയാണ്‌ ഈവർഷം.

സമൂഹം അതിന്റെ ഏറ്റവും ക്രൂരമായ മുഖം പുറത്തെടുക്കുന്നത്‌ സ്ത്രീകളോടും കുട്ടികളോടുമാണെന്ന്‌ യുണിസെഫ്‌ റിപ്പോർട്ടിൽ പറയുന്നു. വീട്ടുകാര്യങ്ങൾ നോക്കുന്നതിനും തുല്യഅവസരങ്ങൾ നേടുന്നതിനും പുരുഷൻമാരെ അപേക്ഷിച്ച്‌ മൂന്നിരട്ടി അധികം ഊർജം ആവശ്യമായിവരുന്ന സ്ത്രീകളെ ലോകത്തെ 90 ശതമാനം ആളുകളും കാണുന്നില്ല.


കണക്കുകൾ പറയുന്നത്‌

യുഎൻഡിപി 75 രാജ്യങ്ങളിലാണ്‌ പഠനം നടത്തിയത്‌. 50 ശതമാനത്തിലേറെപ്പേരും രാഷ്ട്രീയത്തിൽ മികച്ചവർ പുരുഷൻമാർ ആണെന്ന അഭിപ്രായമുള്ളവരാണ്‌. 10ൽ ഒമ്പതുപേരും സ്‌ത്രീകളോട്‌ വിവേചനപരമായി പെരുമാറുന്നു.
തുല്യജോലിക്ക്‌ ലഭിക്കുന്ന വേതനത്തിന്റെ കാര്യത്തിലും സ്ത്രീകളോടുള്ള വിവേചനം വളരെ വലുതാണ്‌. ഭാര്യയെ തല്ലുന്നത്‌ ഭർത്താവിന്റെ അവകാശമാണെന്ന്‌ കരുതുന്നവരാണ്‌ 28 ശതമാനം ആളുകൾ. 2016ൽ നടന്ന മനുഷ്യക്കടത്തുകളിൽ 70 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമായിരുന്നു.

15നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 20ൽ ഒരാൾ ജീവിതത്തിൽ ഒരു തവണയെങ്കിലും പീഡനത്തിനിരയായവരാണ്‌.സ്‌കൂൾ, വീട്‌, സാമൂഹ്യമാധ്യമങ്ങൾ എന്നിങ്ങനെ സകലയിടങ്ങളിലും അവർ അക്രമം നേരിടുന്നു. ഓരോ വർഷവും 12 കോടി പെൺകുട്ടികൾ ശൈശവത്തിലേ വിവാഹിതരാകുന്നു.

40 ലക്ഷംപേർ ചേലാകർമംപോലുള്ള ദുരാചാരങ്ങൾക്ക്‌ വിധേയരാകുന്നു. 15 മുതൽ 19 വരെ പ്രായയുള്ളവർ ഭർതൃപീഡനങ്ങൾ നേരിടുന്നു. പോഷകാഹാരം, ആരോഗ്യം എന്നിവയിലും സ്ത്രീകൾ പിന്നിലാണ്‌. ലൈംഗിക രോഗങ്ങളും കൂടുതൽ കണ്ടുവരുന്നത്‌ സ്ത്രീകളിലാണ്‌. 10നും 19നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 10 ലക്ഷത്തോളം പേരിലാണ്‌ എച്ച്‌ഐവി പോസിറ്റീവ്‌ കണ്ടെത്തിയത്‌. 1995ൽ ഇത്‌ ഏഴുലക്ഷം മാത്രമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top