18 June Friday

ഇന്ത്യക്കായി സഹായം 
സമാഹരിച്ച് യുഎന്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


ഐക്യരാഷ്ട്രസഭാകേന്ദ്രം
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയെ സഹായിക്കാന്‍ ഏഴായിരം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ അടക്കമുള്ളവ സമാഹരിച്ചുനല്‍കുമെന്ന് ലോകാരോ​ഗ്യസംഘടന. ഓക്സിജന്‍ പ്ലാന്റുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും വന്‍തോതില്‍ സമാഹരിച്ച് നല്‍കാനാണ് നീക്കമെന്നും യുഎന്‍ വക്താവ് അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ സംഘടനയുടെ ഇന്ത്യന്‍ഘടകത്തിന് നിര്‍ദേശം നല്‍കി. യുഎന്‍ സഹായം തല്‍ക്കാലം വേണ്ടെന്ന് ഇന്ത്യ അറിയിച്ചതായി കഴിഞ്ഞദിവസം യുഎന്‍ വക്താവ് പ്രതികരിച്ചിരുന്നു. 2,600ലേറെ ആരോഗ്യപ്രവര്‍ത്തകരെ യുഎന്‍ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമാക്കാനും സമ​ഗ്രമായ വിവരശേഖരണത്തിനുമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top