29 February Saturday

യുഎന്നിൽ കശ്‌മീർ ഉന്നയിച്ചതിന്‌ പാകിസ്ഥാന്‌ വിമർശം

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ഐക്യരാഷ്‌ട്രകേന്ദ്രം
കശ്‌മീരിലെ സ്ഥിതിഗതികൾ വീണ്ടും ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ പരിഗണനയിൽ കൊണ്ടുവരാൻ ശ്രമിച്ച പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു.
പാകിസ്ഥാൻ പ്രതിനിധികൾ അവതരിപ്പിച്ച ആശങ്കകളോ അവർ യുഎൻ വേദിയിൽ നിരന്തരം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ബുധനാഴ്‌ചയും വിശ്വാസ്യത നേടിയില്ലെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അയിദ്‌ അക്‌ബറുദ്ദീൻ പറഞ്ഞു.

അടച്ച മുറിയിൽ നടന്ന രക്ഷാസമിതി ചർച്ചയ്‌ക്ക്‌ പോവുകയായിരുന്ന ഒരു യൂറോപ്യൻ പ്രതിനിധി കശ്‌മീർ പ്രശ്‌നത്തിന്‌ വലിയ പ്രാധാന്യമുണ്ടാവില്ലെന്ന്‌ പറഞ്ഞതായി പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. പ്രശ്‌നം ഉപഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന്‌ ഒരു ഉന്നത യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു.
കശ്‌മീരിലെ സ്ഥിതി വിവരിച്ച്‌ പാക്‌ വിദേശമന്ത്രി രക്ഷാസമിതിക്ക്‌ നൽകിയ കത്ത്‌ ചർച്ച ചെയ്‌തതായി ചൈനയുടെ സ്ഥാനപതി ഷാങ്‌ ജുൻ പറഞ്ഞു. കശ്‌മീരിലെ സ്ഥിതിയിൽ ചൈനയ്‌ക്കുള്ള ആശങ്ക വ്യക്തമാക്കിയതായും ജുൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top