19 September Sunday

എല്ലാവർക്കും കാഴ്ച: ആദ്യ പ്രമേയത്തിന് യുഎന്‍ അം​ഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ജനീവ > കാഴ്ച സംരക്ഷണം സംബന്ധിച്ച ആദ്യ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അം​ഗീകാരം. "എല്ലാവർക്കും കാഴ്ച' എന്ന പേരിൽ ബം​ഗ്ലാദേശ്, ആന്റി​ഗ്വാ, അയർലൻഡ് എന്നീ രാജ്യങ്ങൾ പ്രായോജകരായും നൂറിലധികം രാജ്യങ്ങൾ ഉപ പ്രായോജകരായും അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച യുഎൻ സമവായത്തോടെ അം​ഗീകരിച്ചു.

ലോകത്താകെ കാഴ്ചയില്ലാത്തതും നേത്രസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുമായ ഇരുന്നൂറ് കോടി ആളുകൾ ഉണ്ടെന്നും ഇതിൽ 110 കോടി ആളുകളുടെ പ്രശ്നങ്ങൾ ചികിത്സയിലൂടെ പരിഹരിക്കാവുന്നതോ മുൻകൂട്ടി തടയാവുന്നതോ ആയിരുന്നു എന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

2030ഓടെ 193 അം​ഗരാജ്യങ്ങളിലായി കാഴ്ച വൈകല്യം അനുഭവിക്കുന്ന ഏകദേശം 110കോടി ആളുകളെ സഹായിക്കാനുള്ള ആ​ഗോളശ്രമങ്ങൾക്ക് ഇതോടെ തുടക്കമാകുമെന്നാണ് കരുതുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top