06 July Wednesday

മരിയൂപോളില്‍ സൈനികര്‍ കീഴടങ്ങിയെന്ന്‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2022


കീവ്
മരിയൂപോളില്‍ ആയിരത്തോളം ഉക്രയ്ന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഈ​ഗോര്‍ കൊന്‍ഷെങ്കോവ് പറഞ്ഞു. 47 സ്ത്രീകളും 167 സൈനിക ഉദ്യോ​ഗസ്ഥരും അടങ്ങുന്ന ഉക്രയ്നിലെ സേനയിലെ പരിക്കേറ്റ 151 പേര്‍ക്ക് ചികിത്സ നല്‍കിയതായും കൊന്‍ഷെങ്കോവ് പറഞ്ഞു.

ഇതിനിടെ, നാറ്റോ രാജ്യങ്ങളായ പോളണ്ട്, ലിത്വാനിയ, ലത്വിയ, എസ്റ്റോനിയ എന്നിവിടങ്ങളിലെ പ്രസിഡന്റുമാര്‍ ഉക്രയ്ൻ ബുധനാഴ്ച സന്ദര്‍ശിച്ചു. കീവിൽ ട്രെയിന്‍ മാര്‍​ഗമെത്തി പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. ഖര്‍കിവില്‍ ബുധനാഴ്ച നടന്ന ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റെന്ന്‌ ​ഗവര്‍ണര്‍ ഒലെ​ഗ് സെ​ന​ഗുബോവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top