16 October Wednesday

6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കീവ്‌
റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ച്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി. ഇതിന്റെ ഭാഗമായി വിദേശമന്ത്രി ദിമിത്രോ കുലേബയടക്കം ആറ്‌ മന്ത്രിമാർ രാജിവച്ചു.  ഇതോടെ ഉക്രയ്‌ൻ മന്ത്രിസഭയുടെ മൂന്നിലൊന്നു സീറ്റുകളും ഒഴിഞ്ഞു. ഈ സ്ഥാനങ്ങളിലേക്ക്‌ പുതിയ നേതാക്കളെ നിയമിക്കുന്നതൊടെ അമേരിക്കയുടെയും സഖ്യരാഷ്‌ട്രങ്ങളുടെയും പിന്തുണ ഉക്രയ്‌ന്‌ ഉറപ്പിക്കാനാകുമെന്ന്‌ കരുതപ്പെടുന്നു.

രാജ്യമൊട്ടാകെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പൊതുജനങ്ങൾ കൊല്ലപ്പെടുന്നത്‌ വർധിക്കുകയും വൈദ്യുതിവിതരണശൃംഖലയുടെ ഭൂരിഭാഗവും തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മന്ത്രിസഭാ പുനസംഘടനയിലൂടെ സർക്കാരിന്റെ ഊർജം വീണ്ടെടുക്കാനുള്ള നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top