10 August Monday

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഈ കാര്യം  വെളിപ്പെടുത്തിയത്. പനിയും ചുമയും കണ്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രക്തം പരിശോധനക്ക് വേണ്ടി അയച്ചിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വസതിയില്‍ സെല്‍ഫ് ഐസലേഷനിലാണ് പ്രധാനമന്ത്രി എന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിവ് മാധ്യമങ്ങളെ അറിയിച്ചു.


'കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോള്‍ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡീയോ കോണ്‍ഫറസുകളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കും.''- ട്വീറ്റില്‍ അദ്ദേഹം പറയുന്നു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top