18 October Monday

കോവിഡാനന്തര സാമൂഹിക ക്രമത്തിന് യുഎഇയുടെ ‘പ്രോജക്‌ട്സ് ഓഫ് 50’ പദ്ധതി

കെ എൽ ഗോപിUpdated: Tuesday Sep 7, 2021

ദുബായ് > യുഎഇ സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക, വികസന സംരംഭമായ ‘പ്രോജക്‌ട്സ് ഓഫ് 50’ ചർച്ചയാകുന്നു. കോവിഡാനന്തര സാമൂഹികക്രമത്തിന്, പുതിയ വികസന കാഴ്‌ചപ്പാടോടെ, അടുത്ത 50 വർഷത്തേക്ക് ദേശീയ മുൻഗണനകൾ നിശ്ചയിക്കുന്നതിനായി ആരംഭിച്ച ഈ സംരംഭം  പ്രധാന ആഗോള പങ്കാളികളുമായി വ്യാപാരം വർദ്ധിപ്പിക്കുക, വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക, നിക്ഷേപകരെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുന്നോട്ടു പോകുന്നത്.

പ്രാദേശിക അന്തർദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഈ പ്രഖ്യാപനത്തെക്കുറിച്ചു ചർച്ചക്കെടുക്കുന്നത്.  ആഗോള നഗരം എന്ന നിലയിലുള്ള യുഎഇയുടെ മികവിനെ മുൻനിർത്തി ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി തുറന്ന കൈമാറ്റം ഇതുവഴി പ്രാവർത്തികമാക്കാനാണ് യുഎഇ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തൽ. ഒരു ദശകത്തിലേറെയായി മിഡിൽ ഈസ്റ്റിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന യുഎഇ, വളർച്ചയ്‌ക്ക് ഉയർന്ന സാധ്യതകൾ കാണിക്കുന്ന രാജ്യങ്ങളുമായി, സമഗ്രമായ സാമ്പത്തിക കരാറുകളിൽ പ്രവർത്തിക്കും. ഇത് വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും അതുവഴി വിദേശ പ്രതിഭകളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായാണ്‌ പുതിയ റെസിഡൻസി നിയമങ്ങൾ.

വിദഗ്‌ധരായ തൊഴിലാളികൾക്കുള്ള പുതിയ ഗ്രീൻ വിസ സമ്പ്രദായം ഇതുവഴി രാജ്യത്തു നടപ്പിലാകും. കൂടാതെ ഒരു തൊഴിൽ അവസാനിച്ചതിന് ശേഷം ഒരു പുതിയ ജോലി കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്യും.

ഇന്ത്യൻ ബിസിനസിനും നിക്ഷേപ സമൂഹത്തിനും പ്രത്യേക താൽപ്പര്യമുള്ള ഗ്രീൻ വിസ പദവി ഇന്ത്യയിലെ സംരംഭകരെ വലിയതോതിൽ ആകർഷിക്കുന്നുണ്ട് എന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായുള്ള കൂടുതൽ പദ്ധതികൾ സെ‌പ്‌തംബറിൽ യുഎഇ സർക്കാർ വിളംബരം ചെയ്യും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top