17 January Sunday
അരിസോണയും പിടിച്ച്‌ ബൈഡൻ

ആരെന്ന്‌ ‘കാലം തെളിയിക്കും’ : തോൽവി സമ്മതിച്ച്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 15, 2020


വാഷിങ്‌ടൺ
തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അവസാനം തോൽവി സമ്മതിക്കുന്നതിന്റെ സൂചന നൽകി.  ‘വൈറ്റ്‌ ഹൗസിൽ ആര്‌ എത്തുമെന്ന്‌ ആർക്കറിയാം. അത്‌ ‌ കാലം തെളിയിക്കു’മെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.  രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്‌ഡൗൺ ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി മാനിക്കാതെ അധികാരം പിടിച്ചെടുക്കാനായി ആരംഭിച്ച നിയമയുദ്ധത്തിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ്‌ പടിയിറങ്ങുന്നതിന്റെ സൂചന നൽകിയ പരാമർശം നടത്തിയത്‌.

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട‌ശേഷം ആദ്യമായാണ്‌ ട്രംപ്‌ പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. തെരഞ്ഞെടുപ്പിൽ ക്രമക്കേട്‌ നടന്നുവെന്ന്‌ ആരോപിച്ച്‌ ട്രംപിന്റെ സംഘം നൽകിയ മൂന്നു കേസ്‌ കോടതികൾ തള്ളി. അരിസോണ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ്‌ ട്രംപിന്‌ തിരിച്ചടിയേറ്റത്‌.

അരിസോണയും പിടിച്ച്‌ ബൈഡൻ
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ്‌ സ്ഥാനാർഥി ജോ ബൈഡൻ അരിസോണ  പിടിച്ചെടുത്തു. 70 വർഷത്തിനിടെ രണ്ടാം തവണയാണ്‌ ഡെമോക്രാറ്റ്‌ സ്ഥാനാർഥി അരിസോണയിൽ ജയിക്കുന്നത്‌. റിപ്പബ്ലിക്കൻ ശക്തി കേന്ദ്രമായ  ഇവിടെ ബൈഡനുമുമ്പ്‌ 1996ൽ ബിൽ ക്ലിന്റൻ മാത്രമാണ്‌ വിജയിച്ചത്‌. 11 ഇലക്ടറല്‍ വോട്ടാണ് അരിസോണയിലുള്ളത്.  ട്രംപിനേക്കാള്‍  0.3 ശതമാനം വോട്ടാണ് ബൈഡന്‍ കൂടുതല്‍ നേടിയത്.  ഫലം വരാനുള്ള ജോർജിയയും ബൈഡൻതന്നെ നേടുമെന്നാണ്‌‌ സിഎൻഎൻ റിപ്പോർട്ട്. ഇതോടെ  ബൈഡന്റെ ഇലക്ടറൽ വോട്ട്‌ 306 ആയി. ട്രംപിന്‌ 232ഉം. ‌ തെരഞ്ഞെടുപ്പിൽ ബൈഡൻ പിടിച്ചെടുത്ത സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top