Deshabhimani

വൈറ്റ്‍ഹൗസ്‌ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി; കാരലൈൻ ലാവിറ്റ് അതി സമർഥയെന്ന് ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:20 AM | 0 min read

വാഷിങ്ടൺ > പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ പ്രചാരണ വിഭാഗം വക്താവായിരുന്ന കാരലൈൻ ലാവിറ്റിനെ വൈറ്റ്‍ഹൗസ്‌ പ്രസ് സെക്രട്ടറിയായി നിയമിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറിയാകും 27 കാരിയായ കാരലൈൻ ലാവിറ്റ്. ആദ്യ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ലാവിറ്റ് വളരെ സമർഥയാണെന്നും മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്ന അവർ തങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനങ്ങൾക്ക് കൈമാറുന്നതിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ലാവിറ്റ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ന്യൂ ഹാംപ്ഷയർ സ്വദേശിയായ ലാവിറ്റ് കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. പഠനകാലത്ത് തന്നെ ഫോക്സ് ന്യൂസിൽ ട്രെയിനിങ് പൂർത്തിയാക്കിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പിൽ ന്യൂ ഹാംസ്ഫിയറിൽ നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. യുഎസ് കോൺഗ്രസിലെ എലീസ സ്റ്റഫാങ്കിയുടെ വക്താവായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 



deshabhimani section

Related News

0 comments
Sort by

Home