17 February Sunday

കിം –- ട്രംപ‌് രണ്ടാം കൂടിക്കാഴ‌്ച ഫെബ്രുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

വാഷ‌ിങ‌്ടൺ> ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നും യു‌എസ‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും തമ്മിലുള്ള രണ്ടാം കൂടിക്കാഴ‌്ച ഫെബ്രുവരിയിൽ നടക്കും. ഉത്തരകൊറിയൻ നയതന്ത്ര പ്രതിനിധി കിം യോങ‌് ചോളുമായുള്ള ട്രംപ‌ിന്റെ ചർച്ചയ‌്ക്കു പിന്നാലെയാണ‌് രണ്ടാം കൂടിക്കാഴ‌്ച പ്രഖ്യാപിച്ചത‌്. സമ്മേളനസ്ഥലം തീരുമാനമായില്ല. പ്യോങ‌്‌യാങ‌് ആണവ, മിസൈൽ പദ്ധതികൾ ചർച്ചാവിഷയമാകും.

കഴിഞ്ഞ ജൂൺ 12നാണ‌് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ‌്ച നടന്നത‌്. സിംഗപ്പുരിൽ നടന്ന കൂടിക്കാഴ‌്ച ഉത്തര കൊറിയൻ–- യുഎസ‌് ബന്ധത്തിലെ വഴിത്തിരിവായിരുന്നു. കൊറിയൻ ഉപദ്വീപ‌ിലെ പൂർണ ആണവനിരായുധീകരണമാണ‌് അമേരിക്കയുടെ ലക്ഷ്യം.


പ്രധാന വാർത്തകൾ
 Top