വെല്ലിങ്ടൺ
ശാന്തസമുദ്രത്തിനടിയിലെ ഹംഗ ടോങ്ക അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ, ഹംഗ ടോങ്കയോട് ഏറ്റവും അടുത്തുള്ള ദ്വീപ് രാഷ്ട്രം ടോങ്കയിലെ നാശനഷ്ടങ്ങൾ എത്രത്തോളമാണെന്ന് പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിൽ വെള്ളത്തിന് മുകളിലേക്ക് ചാരവും പുകയും കൂൺപോലെ ഉയരുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. ടോങ്ക തീരത്ത് വലിയ തിരകളും വീശിയടിച്ചിരുന്നു. ടോങ്കയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ വെബ്സൈറ്റുകളും മറ്റ് ഔദ്യോഗിക വിവരസ്രോതസ്സുകളും പ്രവർത്തനരഹിതമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..