19 November Tuesday

അഗ്നിപർവതം പൊട്ടി; ടോംഗയിൽ പുതിയ ദ്വീപ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ന്യൂക്ക്യുവലോഫ> കഴിഞ്ഞമാസം കടലിനടിത്തട്ടിലുണ്ടായ അഗ്നിപർവത സ്‌ഫോടനത്തിൽ മുങ്ങിയ ദ്വീപിനുപകരം ടോംഗയിൽ മൂന്നിരട്ടി വലിപ്പമുള്ള മറ്റൊരു ദ്വീപ്‌ രൂപപ്പെട്ടതായി റിപ്പോർട്ട്‌. പുതിയ ദ്വീപായ ലറ്റെയ്‌കിക്ക്‌ 100 മീറ്റർ വീതിയും 400 മീറ്റർ നീളവുമുണ്ടെന്ന്‌ ടോംഗ  ജിയോളജിക്കൽ സർവീസിലെ ഭൂഗർഭ ശാസ്‌ത്രജ്ഞരുടെ റിപ്പോർട്ടിൽ പറയുന്നു.ദക്ഷിണ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമാണ്‌ ടോംഗ. ശാന്തസമുദ്രത്തിലെ വടക്കൻ ഹാപ്പായി ദ്വീപസമൂഹത്തിലെ കാവോ, ലെയ്റ്റ്‌ ദ്വീപുകൾക്കിടയിലാണ്‌ ലറ്റെയ്‌കിയുടെ സ്ഥാനം.

2014 ലും അഗ്നിപർവത സ്‌ഫോടത്തിൽ ടോംഗയിൽ ദ്വീപ്‌ രൂപപ്പെട്ടിരുന്നു. ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങൾക്കും കാരണമായ ശാന്തസമുദ്രത്തിലെ ‘അഗ്നിവളയ’ത്തിലാണ്‌ ടോംഗോ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്‌.


പ്രധാന വാർത്തകൾ
 Top