07 June Wednesday

റോക്ക്‌ ആൻഡ്‌ റോള്‍ രാജ്ഞി 
ടിന ടർണര്‍ അരങ്ങൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


സൂറിച്ച്‌
റോക്ക്‌ ആൻഡ്‌ റോള്‍ സം​ഗീതത്തിന്റെ രാജ്ഞി എന്നറിയപ്പെട്ട വിഖ്യാത പോപ്പ്‌ ഗായിക ടിന ടർണറിന് (83) വിടനല്‍കി ആസ്വാദകലോകം. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലെ വസതിയിൽ വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമായിരുന്നു അന്ത്യം. 2016ൽ അർബുദ ബാധിതയാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. ദ ഫൂൾ ഇൻ ലവ്‌, റിവർ ഡീപ്‌ മൗണ്ടൻ ഹൈ, ആസിഡ്‌ ക്വീൻ, വാട്ട്‌സ്‌ ലവ്‌ ഗോട്ട്‌ ടു ഡു വിത്ത്‌ ഇറ്റ്‌, ദ ബെസ്റ്റ്‌ തുടങ്ങിയ നിരവധി ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ചു. എട്ട്‌ തവണ ഗ്രാമി പുരസ്‌കാരം ലഭിച്ച ടീനയെ 2018ൽ ഗ്രാമി ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ നൽകി ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top