21 February Friday

ഇറാഖില്‍ അമേരിക്കന്‍ എംബസിയ്ക്ക് സമീപം റോക്കറ്റ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണ്‍

ബാദഗ്ദാദ് > ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ എംബസിയ്ക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ സംബന്ധിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

ബാഗ്ദാദിലെ ഗ്രീന്‍ സോണിനകത്താണ് റോക്കറ്റുകള്‍ പതിച്ചത്. മൂന്ന് കത്യൂഷാ റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് റോക്കറ്റുകളാണ് അമേരിക്കന്‍ എംബസിക്കു സമീപം പതിച്ചത്.

  ഇറാന്‍ മിലിറ്ററി കമാന്റര്‍ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് അമേരിക്കയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇറാഖില്‍ വീണ്ടും ആക്രമണമുണ്ടായത്. ഇറാഖിലുണ്ടായ പ്രതിഷേധത്തില്‍ തിങ്കളാഴ്ച അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
 


പ്രധാന വാർത്തകൾ
 Top