30 November Monday

തായ്‌ സൈനികൻ 17 പേരെ വെടിവച്ച്‌ കൊന്നു; ആക്രമണം സാമൂഹികമാധ്യമങ്ങളിൽ തത്സമയം കാണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ബാങ്കോക്ക്‌ > തായ്‌ലൻഡിൽ സൈനികന്‍ നടത്തിയ വെടിവയ്‌പ്പിൽ  17 പേര്‍ കൊല്ലപ്പെട്ടു. 14 പേർക്ക്‌ പരിക്കേറ്റു.   ആദ്യ സേനാ ബാരക്കിൽ തന്റെ  കമാന്‍ഡറേയും മറ്റ് രണ്ട് പേരെയും വെടിവച്ചു കൊന്ന സൈനികന്‍അവിടെ നിന്ന്‌  തട്ടിയെടുത്ത  കാറില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി പട്ടണമധ്യത്തിലെ ഷോപ്പിങ്‌ മാളിൽ എത്തി കൂട്ടക്കൊല നടത്തുകയായിരുന്നു. അവിടെ 16 പേരെ ഇയാൾ ബന്ദിയാക്കിയതായി റിപ്പോർട്ടുണ്ട്‌. ആക്രമണം അക്രമി ഫെയ്‌സുബുക്കിൽ തത്സമയം കാണിച്ചു. 

വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ  ബാങ്കോക്കില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നഖോണ്‍ രത്ചാസിമയിലാണ് സംഭവം.  സൈനികൻ ജക്രപന്ത് തൊമ്മയാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇയാളെ പിടികൂടാൻ മാളിൽ പൊലിസിനെയും സൈന്യത്തെയും വിന്യസിച്ചതായും പൊലിസ് വക്താവ് കിസാന ഫതനാചറോണ്‍ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top