യുവാൽദേ
ടെക്‌സാസില്‍ വെടിവയ്‌പ് നടത്തുന്നതിന് 15 മിനിറ്റുമുമ്പ് അക്രമി സാൽവദോർ റാമോസ് താന്‍ ചെയ്യാന്‍ പോകുന്ന കൃത്യങ്ങള്‍ സുഹൃത്തായ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ടെക്‌സാസ് ഗവർണർ ഗ്രെഗ് ആബോട്ടാണ് ഇക്കാര്യം അറിയിച്ചത്. എആർ15 കൈത്തോക്ക് കൈയ്യിലുണ്ടെന്നും മുത്തശ്ശിയെ വെടിവയ്‌ക്കാൻ പോകുന്നു എന്നുമായിരുന്നു ആദ്യത്തെ സന്ദേശം. രണ്ടമതായി മുത്തശ്ശിയെ വെടിവച്ചെന്നും കുറിച്ചു.
മൂന്നമത്, സ്കൂളിൽ വെടിവയ്‌പ് നടത്താൻ പോകുന്നു എന്നു കുറിച്ചു.ജർമനിയിലുള്ള പെൺകുട്ടിയ്‌ക്കാണ് സന്ദേശങ്ങൾ അയച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഫെയ്‌സ്‌ബുക്ക് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, അക്രമി സ്കൂളിലെത്തി ഒരു മണിക്കൂറിന് ശേഷമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും വിമർശനം ഉയർന്നിട്ടുണ്ട്. 19 കുട്ടികളെയും രണ്ട് അധ്യാപകരെയുമാണ് റാമോസ് വധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..