25 March Monday

യൂറോപ്പില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 18, 2017

വാഷിങ്ടണ്‍ > ക്രിസ്മസ് പുതുവര്‍ഷ സീസണില്‍ യൂറോപ്പില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി അമേരിക്കയുടെ മുന്നറിയിപ്പ്. ആഘോഷപരിപാടികള്‍ക്കിടയില്‍ ആക്രമണ സാധ്യതയുള്ളതായി യൂറോപ്പിലേക്ക് യാത്ര പോകുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ബര്‍ലിനിലെ ക്രിസ്മസ് വിപണിയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്താന്‍ബുളില്‍ നടന്ന ആക്രമണത്തില്‍ 39 പേരും മരിച്ചു. ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ തുടങ്ങിയ ഇടങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളാണ് മുന്നറിയിപ്പിന് കാരണം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top