Deshabhimani

കമല സംവാദത്തിനെത്തിയത് ബ്ലുടൂത്ത് കമ്മൽ ധരിച്ചെന്ന് ആരോപണം; പ്രതികരിച്ച് ടെക് കമ്പനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:24 PM | 0 min read

വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സ്ഥാനാർഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന പ്രസിഡൻഷ്യൽ സംവാദം സംബന്ധിച്ച ചർച്ചകളിൽ വിഷയമായി കമല ഹാരിസിന്റെ കമ്മലും. കമല ധരിച്ചിരുന്ന കമ്മൽ ബ്ലുടൂത്ത് സംവിധാനമുള്ളതായിരുന്നുവെന്നും ഇതി വഴി പുറത്തുള്ളവർ സന്ദേശം കൈമാറി എന്നുമാണ് ട്രംപ് അനുകൂലികൾ ആരോപിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആദ്യ പ്രസിഡൻഷ്യൽ സംവാദം നടന്നത്. ഇവിടെ കമല ധരിച്ച കമ്മലുകൾ നോവ എച്ച്1 ഓഡിയോ കമ്മലിനോട് സാമ്യമുള്ളതായി തോന്നുന്നു എന്നായിരുന്നു ആരോപണം.

കമ്പനി ഈ ആരോപണം നിഷധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കമല ഹാരിസ് ധരിച്ചിരിക്കുന്ന കമ്മലിന് തങ്ങളുടെ ഉത്പന്നത്തോട് സാദൃശ്യമുണ്ടെന്നും എന്നാൽ അതു തന്നെയാണോ എന്നതിൽ വ്യക്തതയില്ലെന്നും ആണ് നോവയുടെ ഐസ്ബാക്ക് സൗണ്ടിന്റെ മാനേജിങ് ഡയറക്ടർ മാൾട്ടെ ഐവേർസെൻ പ്രതികരിച്ചത്. വേണമെങ്കിൽ ട്രംപിനുവേണ്ടി  ഉപകരണത്തിന്റെ പുരുഷന്മാർക്കായുള്ള പതിപ്പ് ഉണ്ടാക്കാമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

2020ലെയും 2016ലെയും തെരഞ്ഞെടുപ്പുകളിലും ജോ ബൈഡനും ഹിലരി ക്ലിൻറണും ട്രംപിനെതിരായ സംവാദങ്ങളിൽ ബ്ലൂടൂത്ത് സംവിധാനമുള്ള ഇയർപീസ് ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home