27 January Monday

സിറിയയിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ദമാസ്‌കസ്‌ > സേനയും വിമത കലാപകാരികളുംതമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ദിവസത്തിനിടെ സിറിയയിൽ  70 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 36 സൈനികരും ഉൾപ്പെടും. വടക്കുപടിഞ്ഞാറൻ നഗരമായ ഇദ്‌ലിബ്‌ മേഖലയിലാണ്‌ കൂടുതൽ ഏറ്റുമുട്ടൽ നടന്നത്‌.

അൽ ഖായിദ പിന്തുണയുള്ള കലാപകാരികൾ നേരത്തെ പിടിച്ചെടുത്ത മേഖലകളിൽ ഞായറാഴ്‌ച  രാവിലെ സേന വ്യോമാക്രമണം നടത്തി. റഷ്യയുടെ സഹായത്തോടെയാണ്‌ സിറിയൻ സൈന്യം ആക്രമണം നടത്തിയത്‌. ഐഎസ്‌ തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയെ അമേരിക്കൻ പിന്തുണയുള്ള സഖ്യം കൊലപ്പെടുത്തിയ ഇദ്‌ലിബ്‌ ഭീകരവാദികളുടെ പിടിയിലായിരുന്നു. ഏപ്രിലിൽ സിറിയൻ സേന നടത്തിയ നീക്കത്തിനിടെ 1000 പേർ കൊല്ലപ്പെട്ടതായും നാലു ലക്ഷംപേർ പലായനം ചെയ്‌തതായുമാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്‌. സിറിയൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി തുടക്കമിട്ട ആക്രമണത്തിൽ ഇതിനകം 3,70,000 പേർ കൊല്ലപ്പെട്ടതായും ദശലക്ഷക്കണക്കിനുപേർ പലായനംചെയ്‌തതായുമാണ്‌ റിപ്പോർട്ട്‌.


പ്രധാന വാർത്തകൾ
 Top