06 October Sunday

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത്‌ നിന്ന്‌ വോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

photo creddit:X

ന്യൂയോര്‍ക്ക്> 2024 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന്‌ വോട്ട്‌. നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ്‌ നവംബര്‍ 5ന്‌ യുഎസില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്ന്‌ വോട്ട്‌ ചെയ്യുക.

ഒരു പൗരനെന്ന നിലയിൽ വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസും വോട്ട്‌ ചെയ്യാൻ വേണ്ടി അപേക്ഷ നൽകിയതായി ബുച്ച് വില്‍മോറും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top