20 September Friday

അഫ്‌ഗാനിൽ കല്ല്യാണവിരുന്നിനിടെ ചാവേർ പൊട്ടിത്തെറിച്ചു; ആറു പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കാബൂൾ > അഫ്​ഗാനിസ്​താനിലെ നാൻഗർഹർ പ്രവിശ്യയിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം. സ്​ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 14 പേർക്ക്​ പരിക്കേറ്റു. പാകിറൗ അഘം ജില്ലയിലെ സർക്കാർ അനുകൂല സംഘടനയുടെ കമാൻഡർ മലക്​ തോറി​ന്റെ വീട്ടിലാണ്​ വിവാഹ ചടങ്ങുകൾക്കിടെ സ്​ഫോടനമുണ്ടായത്​. സംഭവത്തിൽ മലക്​ തോറും മകനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

വിവാഹചടങ്ങിന്​ ശേഷം ഭക്ഷണം വിളമ്പികൊണ്ടിരിക്കെയാണ്​ ചാവേർ എത്തിയത്​. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത്​ ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​. ആക്രമണത്തി​​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സർക്കാർ അനുകൂല നിലപാടെടുക്കുന്ന സംഘടനകൾക്കെതിരെ താലിബാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top