20 February Wednesday

സുഡാനിൽ സേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി;19 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Dec 29, 2018

സുഡാൻ > സുഡാനിൽ അധിനിവേശ സേനയും പ്രതിഷേധക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട‌് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 19 പേർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. സർക്കാർ റൊട്ടിയുടെ വില മൂന്നിരട്ടിയായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ‌് ജനം  തെരുവിലിറങ്ങിയത‌്. ഡിസംബർ 19 ന് തുടങ്ങിയ പ്രതിഷേധങ്ങളിൽ ഖാർത്തിലും മറ്റു പല നഗരങ്ങളിലുമായി എട്ട‌് പേർ കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ സാമ്പത്തിക സ്ഥിതിക്കെതിരേയും പ്രസിഡന്റ് ഒമർ അൽ-ബഷീർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട‌് ഒരുവിഭാഗം പ്രതിഷേധിക്കുന്നുണ്ട‌്. ഇതിനെ പിന്തുണച്ച‌് ഡോക്ടർമാരും പത്രപ്രവർത്തകരും സമരം ആരംഭിച്ചു.

തലസ്ഥാനത്തെ പല ഭാഗങ്ങളിലും സൈനികരെ  വിന്യസിച്ചിട്ടുണ്ട്.ഇതിനിടെ സുഡാൻ സന്ദർശിച്ച ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി സമീ ഷൂക്കറെ പ്രസിഡന്റ് ബഷീറിനും അദ്ദേഹത്തിന്റെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം സുഡാൻ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വസതിയിൽ ബഷീറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ഒക്ടോബറിൽ അമേരിക്ക സുഡാനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനെതുടർന്ന‌ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിന‌് പിന്നാലെയാണ‌് ജനങ്ങളുടെ പ്രതിഷേധം

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top