Deshabhimani

ഇം​ഗ്ലീഷ് അറിയേണ്ട, യുകെയില്‍ പഠിക്കാൻ പണംമതി ; ദയനീയസ്ഥിതി വെളിപ്പെടുത്തി ബിബിസി

വെബ് ഡെസ്ക്

Published on Dec 04, 2024, 02:59 AM | 0 min read


ലണ്ടൻ
ബ്രിട്ടീഷ്‌ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ്‌ പരിജ്ഞാനം പരിമിതമെന്ന്‌ ബിബിസി. അസൈൻമെന്റ് തയ്യാറാക്കാൻ പലരും പണം നൽകി ബാഹ്യസഹായം തേടുന്നു. ചിലർ ഹാജർ രേഖപ്പെടുത്താൻ പോലും  കാശുകൊടുത്ത്‌ ആളെ നിയോഗിക്കുന്നു–- ബിബിസിയുടെ അന്വേഷണ പരമ്പര ‘ഫയൽ നമ്പർ ഫോർ’ വെളിപ്പെടുത്തി.  അധ്യാപകർ  പറയുന്നത്‌ മനസ്സിലാക്കാൻ ക്ലാസിൽ  ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്ന വിദ്യാർഥികൾ ഉണ്ടെന്ന്‌ ഒരു പ്രൊഫസര്‍ പറയുന്നു.

വിദേശ വിദ്യാർഥികളിൽനിന്ന്‌ അമിത ഫീസ്‌ വാങ്ങി ഇംഗീഷ് പരിജ്ഞാനംപോലും പരി​ഗണിക്കാതെ പ്രവേശനം നൽകുകയാണെന്ന്  സർവകലാശാല  അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ യൂണിവേഴ്‌സിറ്റി ആൻഡ്‌ കോളേജ്‌ യൂണിയനും വിദ്യാർഥികളും പ്രതികരിച്ചു. എന്നാൽ ബ്രിട്ടീഷ്‌ സർവകലാശാലകളുടെ സംഘടന ആരോപണം നിഷേധിച്ചു.

യുകെയിൽ മാസ്‌റ്റേഴ്‌സ്‌ വിദ്യാർഥികളിൽ പത്തിൽ ഏഴും  വിദേശത്തുനിന്നാണ്‌. ബിരുദ കോഴ്‌സിന്‌ ബ്രിട്ടീഷ്‌ വിദ്യാർഥികളിൽനിന്ന്‌ വാങ്ങാവുന്ന പരമാവധി തുക അടുത്തവർഷം മുതൽ 9535 പൗണ്ട്‌ (10.22 ലക്ഷം രൂപ) ആയി നിശ്ചയിച്ചിട്ടുണ്ട്‌‌. എന്നാൽ വിദേശവിദ്യാർഥികളിൽ നിന്ന്‌  എത്രവരെയും വാങ്ങാം. ഒരു മാസ്റ്റേ ഴ്‌സ്‌ കോഴ്‌സിന്‌ 50,000 പൗണ്ട്‌  (53 ലക്ഷം രൂപ) വരെ ഈടാക്കുന്ന സർവകലാശാലകളുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.



deshabhimani section

Related News

0 comments
Sort by

Home