26 February Wednesday

ജനാധിപത്യത്തെ ഡിജിറ്റൽ ഭീഷണികളിൽനിന്ന്‌ രക്ഷിക്കാൻ നടപടിവേണം: കോഫി അന്നൻ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ദാവോസ്‌> ജനാധിപത്യത്തെ ഡിജിറ്റൽ ഭീഷണികളിൽനിന്ന്‌ രക്ഷിക്കാൻ സർക്കാരുകളുടെയും ബിസിനസ്‌ ലോകത്തിന്റെയും പൗരസമൂഹത്തിന്റെയും അടിയന്തര നടപടി വേണമെന്ന്‌ കോഫി അന്നൻ കമീഷൻ. ധ്രുവീകരണം, വിദ്വേഷപ്രസംഗം, ദുഷ്‌പ്രചാരണം, രാഷ്‌ട്രീയ പരസ്യം, വിദേശ ഇടപെടൽ എന്നിവയാണ്‌ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകളെന്നും ദാവോസിൽ ലോക സാമ്പത്തിക വേദിക്കിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ കമീഷൻ ശുപാർശ ചെയ്‌തു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര കമീഷനാണ്‌ മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ നേതൃത്വത്തിലുള്ളത്‌. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ജനങ്ങളെ ശാക്തീകരിക്കാനും കർമനിരതരാക്കാനുമാണ്‌ ഉപയോഗിക്കപ്പെടുന്നത്‌ എന്ന്‌ ഉറപ്പുവരുത്താനാണ്‌ അന്നൻ ഈ കമീഷൻ സ്ഥാപിച്ചതെന്ന്‌ കോഫി അന്നൻ ഫൗണ്ടേഷൻ പ്രസിഡന്റ്‌ അലൻ ദോസ്‌ പറഞ്ഞു. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണാർധ ഗോളത്തിലുള്ള ജനാധിപത്യങ്ങളാണ്‌ ഡിജിറ്റൽ ഭീഷണികളുടെ അപകടം കൂടുതൽ നേരിടുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top