16 December Monday

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

കൊളംബോ
സുരക്ഷാസാഹചര്യം കണക്കിലെടുത്ത‌് ശ്രീലങ്കയിലെ അടിയന്തരാവസ്ഥ നീട്ടിയതായി പ്രസിഡന്റ‌് മൈത്രിപാല സിരിസേന അറിയിച്ചു. ഏപ്രിൽ 21നുണ്ടായ സ‌്ഫോടനപരമ്പരയെ തുടർന്ന് പ്രഖ്യാപിച്ച  അടിയന്തരാവസ്ഥ ശനിയാഴ്ചയായിരുന്നു അവസാനിക്കേണ്ടത്.എന്നാൽ,  അടിയന്തനിയമം ദുരുപയോഗംചെയ്യുന്നുണ്ടെന്നും സൈന്യത്തിനും പൊലീസിനും സമ്പൂർണസ്വാതന്ത്ര്യം കൊടുക്കുന്ന നിയമം പിൻവലിക്കണമെന്നും സാമൂഹ്യപ്രവർത്തകരടക്കം ആവശ്യപ്പെട്ടു. നിലവിൽ 10 സ്ത്രീകളടക്കം നൂറിലധികംപേര്‍ അറസ്റ്റിലാണ്.

ശ്രീലങ്കയിലെ സ്ഥിതി 99 ശതമാനം പൂർവസ്ഥിതിയിലായെന്നും ജൂൺ 22 ഓടെ അടിയന്തരാവസ്ഥ പിൻവലിക്കുമെന്നുമായിരുന്നു സിരിസേന നേരത്തെ അറിയിച്ചത‌്. എന്നാൽ, ഇപ്പോൾ തീരുമാനം മാറ്റാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച‌് വിശദീകരണമുണ്ടായിട്ടില്ല.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രാവർത്തികമാക്കണമെങ്കിൽ പ്രഖ്യാപിച്ച‌് പത്തുദിവസത്തിനുള്ളിൽ പാർലമെന്റ‌്
തീരുമാനം അംഗീകരിക്കേണ്ടതുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top