ദക്ഷിണ കൊറിയയിൽ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസ്
![](/images/placeholder-md.png)
സോൾ
ദക്ഷിണ കൊറിയയിൽ സൈനിക നിയമം ഏർപ്പെടുത്തിയ പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ പാർടികളുടെ പിന്തുണയോടെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ച വോട്ടിനിടും. ഭരണപക്ഷം ബഹിഷ്കരിച്ചതിനെത്തുടർന്ന് ആദ്യ പ്രമേയം പരാജയപ്പെട്ടിരുന്നു.
അതിനിടെ, പൊലീസ് മേധാവിക്കും നിയമ മന്ത്രിക്കും എതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങൾ നാഷണൽ അസംബ്ലി വ്യാഴാഴ്ച പാസ്സാക്കി. സൈനിക നിയമം ഏർപ്പെടുത്തിയുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ചതിനാണ് ഇവരെ ഇംപീച്ച് ചെയ്തത്.
Related News
![ad](/images/temp/thumbnailSquare.png)
0 comments