18 September Wednesday

ദക്ഷിണകൊറിയയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ല: റഷ്യ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

മോസ‌്കോ> ദക്ഷിണകൊറിയയുടെ വ്യോമാതിർത്തി ലംഘിച്ചതിന്റെ പേരിൽ മാപ്പുചോദിച്ചെന്ന വാർത്ത റഷ്യ നിഷേധിച്ചു. ചൈനയുമൊത്തുള്ള സംയുക്ത അഭ്യാസത്തിനിടെ റഷ്യൻ വിമാനം തങ്ങളുടെ വ്യോമാതിർത്തിയിൽ രണ്ടുവട്ടം പ്രവേശിച്ചെന്നാണ‌് ദക്ഷിണകൊറിയയുടെ ആരോപണം. ഇത‌് അടിസ്ഥാനരഹിതമാണെന്ന‌് റഷ്യ പ്രതികരിച്ചു.

ചൊവ്വാഴ‌്ചത്തെ സംഭവത്തിൽ റഷ്യൻ ഉദ്യോഗസ്ഥൻ ഖേദം പ്രകടിപ്പിച്ചതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ‌് നേരത്തേ അറിയിച്ചിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും അവകാശമുന്നയിക്കുന്ന കിഴക്കൻ കടലിലെ ദ്വീപുകൾക്കു സമീപത്തേക്ക‌് റഷ്യയുടെ നിരീക്ഷണവിമാനം വന്നുവെന്നായിരുന്നു റിപ്പോർട്ട‌്. കൊറിയൻ ജെറ്റുകൾ ഇതിനെതിരെ വെടിയുതിർത്തെന്നും വാർത്ത വന്നു. അന്താരാഷ‌്ട്ര നിയമങ്ങൾ പാലിച്ചാണ‌് വ്യോമാഭ്യാസം നടത്തിയതെന്നും മറ്റൊരു രാജ്യത്തിന്റെയും അതിർത്തി ലംഘിച്ചിട്ടില്ലെന്നും ചൈന വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top