17 September Tuesday

ലോക്സഭാ തെരഞ്ഞെടുപ്പ‌്: സിപിഐ എമ്മിന് ഐകദാർഢ്യ സന്ദേശവുമായി അയർലൻഡ‌് വർക്കേഴ്സ് പാർട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

അയർലൻഡ‌്> ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് ഐക്യദാർഢ്യ സന്ദേശവുമായി അയർലൻഡ‌് വർക്കേഴ്സ് പാർട്ടി അന്താരാഷ്ട്ര സെക്രട്ടറി ഗെറി ഗ്രൈൻജർ. ഇന്ത്യയിൽ മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്ന നിലയിൽ വർഗീയത വളർന്നുവരുന്ന സമയത്താണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നീതിന്യായ വകുപ്പുകളിലെ അനാവശ്യ ഇടപെടലുകൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം, കർഷകരുടെയും കൂലിപ്പണിക്കാരുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്നു, വിദ്യാഭ്യാസ മേഖലയിന്മേലുള്ള കടന്നുകയറ്റങ്ങൾ, സ്ത്രീകൾക്ക് എതിരായ ആക്രമങ്ങൾ, ദളിതർക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമങ്ങൾ, എല്ലാം രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണെന്ന‌് ഗെറി ഗ്രൈൻജർ പറഞ്ഞു.

രാജ്യം ഭരിക്കുന്ന സർക്കാർ എല്ലാം കച്ചവട താല്പര്യങ്ങളോടുകൂടി കാണുന്നതുമൂലം സാധാരണക്കാരന്റെ ജീവിതത്തിന‌് സുരക്ഷിതത്വം ഇല്ലാതാവുകയാണ്. തൊഴിൽ രംഗത്ത‌് നിലനിൽക്കുന്ന വേതനമില്ലായ്മ. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, ഉൾപ്പടെയുള്ള അരാചകത്വം, പൊതുമേഖലകളുൾപ്പടെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം, തൊഴിലാളി സംഘടനകളെയും, പ്രതിപക്ഷ പാർട്ടികളെയുമൊക്കെ അപ്പാടെ അവഗണിച്ച്, ജനാധിപത്യ വിരുദ്ധ നിലപാടുകളെടുത്ത് ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യുന്ന രീതിയിലേക്ക‌് ഭരണം മാറി.

ഈ സാഹചര്യത്തിൽ രാജ്യത്തു സിപിഐ എം മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്കും പോരാട്ടങ്ങൾക്കും ശക്തി പകരുന്നതിനു ഈ തെരഞ്ഞെടുപ്പ് കരുത്തുപകരട്ടെയെന്നും ഇടതുപക്ഷ ഐക്യം ശക്തമാകട്ടെയെന്നും അയർലൻഡ് വർക്കിങ് പാർട്ടി അന്താരാഷ്ട്ര സെക്രട്ടറി ഗെറി ഗ്രൈൻജർ ആശംസിച്ചു.


പ്രധാന വാർത്തകൾ
 Top