28 May Saturday

2020ല്‍ സൈബീരിയയില്‍ റെക്കോഡ് താപനില

വെബ് ഡെസ്‌ക്‌Updated: Wednesday Dec 15, 2021

videograbbed image


ജനീവ
ആർട്ടിക് മേഖലയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില 2020 ജൂൺ 20-ന് സൈബീരിയയില്‍ രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഏജന്‍സി. സൈബീരിയൻ നഗരമായ വെര്‍ഖോയന്‍സ്‌കില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണനിലയിലേതിനേക്കാള്‍ 18 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്‌. ആര്‍ട്ടിക് പ്രദേശത്തേക്കാൾ മെഡിറ്ററേനിയന് അനുയോജ്യമായ താപനിലയാണ് ഇതെന്നും സംഘടന പറഞ്ഞു.  

ഹരിതഗൃഹ വാതകങ്ങളുടെ നില ഉയരുന്നത്‌ ധ്രുവമേഖലയില്‍ കടുത്ത മഞ്ഞുരുകലിനും മറ്റിടങ്ങളില്‍ വര്‍ധിച്ചതോതില്‍ കാട്ടുതീ ഉണ്ടാകുന്നതിനും ഇടയാക്കുന്നതായും കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top