24 October Sunday

റഷ്യയിലെ പേം സർവകലാശാലയിൽ വെടിവയ്‌പ്‌; എട്ട്‌ മരണം, പത്ത്‌ പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

മോസ്‌കോ > റഷ്യയിലെ പേം സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവയ്‌പിൽ എട്ട്‌ മരണം. പത്ത്‌ പേർക്ക്‌ പരിക്ക്‌. ഇന്ന്‌ ഉച്ചയോടെ ക്യാമ്പസിലെത്തിയ ആയുധധാരിയായ അജ്ഞാതൻ ആളുകൾക്ക്‌ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്‌ അധികൃതർ അറിയിച്ചു.

 

സംഭവത്തിൽ എത്രപേർ മരിച്ചെന്ന്‌ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയില്ല. എട്ട്‌ പേർ കൊല്ലപ്പെട്ടതായാണ്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അക്രമിയെ പിന്നീട്‌ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇയാളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top